ഡല്‍ഹിക്കെതിരെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് ജയം; വിജയം 15 റണ്‍സിന്

 

ബാംഗ്ലൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പത്താം സീസണിലെ ബാംഗ്ലൂരും ഡല്‍ഹിയും തമ്മിലുള്ള മത്സരത്തില്‍ ജയം ബാംഗ്ലൂരിന്. 15 റണ്‍സിനാണ് വാട്‌സണ്‍ നായകനായ ടീം വിജയിച്ചത്. ബാംഗ്ലൂര്‍ ഉയര്‍ത്തിയ 158 റണ്‍സ് വിജയലക്ഷ്യം കീഴടക്കാന്‍ സഹീര്‍ ഖാന്റെ നേതൃത്വത്തിലിറങ്ങിയ ഡല്‍ഹി ടീമിനായില്ല. ഡല്‍ഹിയുടെ പോരാട്ടം 9 വിക്കറ്റിന് 142 എന്ന നിലയില്‍ അവസാനിച്ചു.

നേരത്തെ വീരനടിക്കാരന്‍ ക്രിസ്‌ഗെയ്‌ലിനെയും നായകന്‍ വാട്‌സണെയും തുടക്കത്തിലേ നഷ്ടപ്പെട്ട ബാംഗ്ലൂരിന് ജാദവിന്റെ ബാറ്റിങ് മികവാണ് 158 എന്ന സ്‌കോറിലെത്താനായത്. 37 പന്തില്‍ 69 റണ്‍സ് നേടിയ ജാദവിന്റെ ബാറ്റില്‍ നിന്നും 5 ഫോറുകളും 5 സിക്‌സറുകളാണ് പറന്നത്. പക്ഷേ ജാദവ് കൊളുത്തിയ വീര്യം ഏറ്റെടുക്കാന്‍ ശേഷം വന്ന ബാറ്റ്‌സ്മാന്മാര്‍ക്കായില്ല. 7 വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സിലൊടുങ്ങി ബാംഗ്ലൂരിന്റെ ഇന്നിങ്‌സ്.

37 പന്തില്‍ 69 റണ്‍സ് നേടിയ കേദര്‍ ജാദവാണ് കളിയിലെ താരം.

 

SHARE