ചിദംബരം ജയില്‍മോചിതനായി; തനിക്കെതിരെ കുറ്റം തെളിയിക്കാന്‍ സാധിച്ചില്ലെന്ന് ചിദംബരം

ന്യൂഡല്‍ഹി: ഐ.എന്‍.എക്‌സ് മീഡിയ ഇടപാട് കേസില്‍ ജാമ്യം ലഭിച്ച കോണ്‍ഗ്രസ് നേതാവും മുന്‍കേന്ദ്രമന്ത്രിയുമായ പി. ചിദംബരം ജയില്‍മോചിതനായി. രാത്രി എട്ടോടെയാണ് ചിദംബരം ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. തനിക്കുമേല്‍ ചുമത്തിയ കുറ്റങ്ങളൊന്നും തെളിയിക്കാന്‍ അവര്‍ക്ക് സാധിച്ചില്ലെന്ന് ചിദംബരം മാധ്യമങ്ങളോട് പറഞ്ഞു. ജയിലിന് പുറത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും ചിദംബരത്തിന് വന്‍സ്വീകരണം നല്‍കി.

രണ്ടു ലക്ഷം രൂപ കെട്ടിവെക്കണം, അന്വേഷണത്തോട് സഹകരിക്കണം, മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കരുത്, പരസ്യ പ്രസ്താവന നടത്തരുത്,കോടതിയുടെ അനുമതിയില്ലാതെ വിദേശയാത്ര നടത്തരുത് എന്നീ ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. ഭാനുമതി, എ.എസ് ബൊപ്പണ്ണ, ഋഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യഹര്‍ജിയില്‍ വാദം കേട്ടത്.

ഐ.എന്‍.എക്‌സ് മീഡിയ ഇടപാടില്‍ കള്ളപ്പണം വെളുപ്പിക്കല്‍ ആരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പി. ചിദംബരം ജയിലിലായത്. ഇതിനെതിരെ വിചാരണക്കോടതിയില്‍ ചിദംബരം നല്‍കിയ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഹര്‍ജി തള്ളിയ കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്താണ് പി ചിദംബരം സുപ്രീംകോടതിയെ സമീപിച്ചത്.

SHARE