ഇസ്ലാമിക് റവല്യൂഷനറി ഗാര്‍ഡ്സ് കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ വധവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരെ ഇറാന് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു. കൊലപാതകം ഭീകരവാദം അടക്കമുള്ള കുറ്റങ്ങള്‍ ചാര്‍ത്തിയാണ് ട്രംപ് ഉള്‍പ്പെടെ 30 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ട്രംപിനെ പിടികൂടാന്‍ സഹായം അഭ്യര്‍ഥിച്ച് അറസ്റ്റ് വാറണ്ടുമായി ഇന്റര്‍പോളിനെയും ഇറാന് സമീപിച്ചു. ഇവര്‍ക്കെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് ഇറക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇറാന് ലോക പൊലീസിനെ സമീപ്പിച്ചിരുന്നത്.

ഫ്രാന്‍സില്‍ ലിയോണ്‍ ആസ്ഥാനമായുള്ള ഇന്റര്‍പോള്‍ അന്താരാഷ്ട്ര കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന പോലീസ് ഏജന്‍സിയാണ്. ലോകത്തിലെ വിവിധ പോലീസ് സംഘടനകളുടെ പരസ്പര സഹകരണത്തിലാണ് ഇന്റര്‍പോള്‍ പ്രവര്‍ത്തിക്കുന്നത്.
എന്നാല്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനായി അറസ്റ്റ് വാറണ്ട് നടപ്പാക്കാന്‍ സഹായിക്കാനുള്ള ഇറാന് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന ഇന്റര്‍പോള്‍ നിരസിച്ചു. തിങ്കളാഴ്ച വൈകിട്ട് സിഎന്‍ബിസിക്ക് അയച്ച പ്രസ്താവനയില്‍ ഇറാന്റെ ആവശ്യം. നടപ്പിലാവില്ലെന്ന് ലോക പൊലീസ് സംഘടന വ്യക്തമാക്കിയത്. ”ഇന്റര്‍പോളിന്റെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 3 പ്രകാരം’ ഒരു രാഷ്ട്രീയ, സൈനിക, മത, വംശീയ പരമായ ഇടപെടലോ പ്രവര്‍ത്തനങ്ങളോ ഓര്ഗനൈസേഷന് ഏറ്റെടുക്കുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുന്നതായാണ്, സംഘടന ഇമെയില്‍ പ്രസ്താവനയില്‍ അറിയിച്ചത്.
സംഘടനയുടെ ഭരണഘടനയുടെയും ചട്ടങ്ങളുടെയും വ്യവസ്ഥകള്‍ക്കനുസൃതമല്ലാത്ത അത്തരം അഭ്യര്‍ത്ഥനകള്‍ ജനറല്‍ സെക്രട്ടേറിയറ്റിലേക്ക് എത്തിയാലും അതു പരിഗണിക്കാന്‍ ഇന്റര്‍പോളിന് സാധിക്കില്ലെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

ജനുവരി മൂന്നിനാണ് ഇറാഖ് തലസ്ഥാനമായ ബാഗ്ദാദില്‍ ട്രംപ് സംവിധാനം ചെയ്ത ഡ്രോണ്‍ ആക്രമണത്തില്‍ 62 കാരനായ ഖാസിം സുലൈമാനി കൊല്ലപ്പെടുന്നത്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നിര്‍ദേശ പ്രകാരമാണു ഖാസിം സുലൈമാനിയെ വധിച്ചതെന്നു പെന്റഗണ്‍ വ്യക്തമാക്കിയിരുന്നു.
ഇറാന്റെ പ്രമുഖ നേതാവ് കൂടിയായ സുലൈമാനിയുടെ മരണവാര്‍ത്ത പ്രാദേശിക സംഘര്‍ഷങ്ങളും എണ്ണവിലയും കുതിച്ചുയരുന്നതിനും ഇറാന്റെ പ്രതികാര ആക്രമണത്തിന് കാരണമായിരുന്നു.

സുലൈമാനിയുടെ വധത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ശത്രുത പുതിയതലത്തിലേക്ക് എത്തിയിരുന്നു. ഇറാഖിലെ യുഎസ് സൈനിക കേന്ദ്രങ്ങള്‍ നിരന്തരം ലക്ഷ്യമിട്ട ഇറാന്, ഒരു ബാലിസ്റ്റിക് ആക്രമണവും നടത്തി. ഇതില്‍ നിരവധി യുഎസ് സൈനികര്‍ക്ക് പരിക്കേറ്റിരുന്നു.
ഇതിന് പിന്നാലെയാണ് ട്രംപിനെ പിടികൂടാന്‍ ഇറാന്, ആഗോള പോലീസ് സംഘടന ഇന്റര്‍പോള്‍ സഹായവും തേടിയത്.
ട്രംപിന് പുറമെ ഡ്രോണ്‍ ആക്രമണത്തിന് നേതൃത്വം നല്‍കിയവരെന്ന് കരുതപ്പെടുന്നവര്‍ക്ക് എതിരെയും അറസ്റ്റ് വാറണ്ട് ഉണ്ട്. യുഎസ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞാലും ട്രംപിന് എതിരെയുള്ള കേസ് തുടരുമെന്നാണ് ഇറാന് വ്യക്തമാക്കിയിട്ടുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.