കാര്‍ഗിലില്‍ 145 ദിവസങ്ങള്‍ക്ക് ശേഷം ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചു

കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ 370ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കിയ നടപടിക്ക് പിന്നാലെ നിര്‍ത്തിവെച്ച ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഡാക്കിലെ കാര്‍ഗില്‍ ജില്ലയില്‍ 145 ദിവസങ്ങള്‍ക്കുശേഷംപുനസ്ഥാപിച്ചു.

കര്‍ഗില്‍ ജില്ലയില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലെത്തിയ സാഹചര്യത്തിലാണ് സേവനം പുനഃസ്ഥാപിച്ചിട്ടുള്ളതെന്ന് അധികൃതര്‍ അവകാശപ്പെട്ടു. കഴിഞ്ഞ നാലു മാസത്തിനിടെ ഇവിടെ അക്രമ സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അധികൃതര്‍ പറയുന്നു.ഭരണഘടനയുടെ 370ാം അനുച്ഛേദത്തിലെ വ്യവസ്ഥകള്‍ റദ്ദാക്കുകയും സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്തതിന് പിന്നാലെ കശ്മീരിലെ എല്ലാ വാര്‍ത്താ വിതരണ സംവിധാനങ്ങളും അധികൃതര്‍ വിച്ഛേദിച്ചിരുന്നു.

SHARE