ഡല്‍ഹിയില്‍ വിവിധ ഇടങ്ങളില്‍ ഇന്റര്‍നെറ്റ് റദ്ദാക്കി

പൗരത്വ ഭേദഗതി പ്രതിഷേധം ശക്തമാകുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ വിവിധ ഇടങ്ങളില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ താല്കാലമായി റദ്ദാക്കി. സര്‍ക്കാര്‍ വൃത്തങ്ങള്‍ ആവശ്യപ്പെട്ടത് പ്രകാരം ചില ഇടങ്ങളില്‍ സേവനം നിര്‍ത്തിവെക്കുകയാണെന്ന് മൊബൈല്‍ കമ്പനികള്‍ അറിയിച്ചു.

സര്‍ക്കാര്‍ നിര്‍ദേശം പിന്‍വലിക്കുന്ന സാഹചര്യത്തില്‍ മാത്രമേ സര്‍വീസ് ആരംഭിക്കുകയുള്ളൂ എന്നാണ് കമ്പനികള്‍ അറിയിച്ചത്. സുരക്ഷാ കാരണങ്ങള്‍ കണക്കിലെടുത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശ പ്രകാരമാണ് ഡല്‍ഹിയിലാകെ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്.

വ്യാഴാഴ്ച രാവിലെ മുതല്‍ വലിയ പ്രതിഷേധമാണ് ഡല്‍ഹിയില്‍ അരങ്ങേറുന്നത്. ചെങ്കോട്ടയിലേക്ക് നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധത്തിനെത്തിയ ജാമിയ മിലിയ വിദ്യാര്‍ഥികളെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. സീതാറാം യെച്ചൂരി, വൃന്ദ കാരാട്ട്. ഡി രാജ തുടങ്ങിയ ഇടതുനേതാക്കളെയും പോലീസ് കസ്റ്റഡിയിലെടുത്തു.

SHARE