അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ നിരോധനം ജൂലൈ 31 വരെ നീട്ടി


ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനം മൂലം രാജ്യം അണ്‍ലോക് 2 ഘട്ടത്തിലായതിനാല്‍ അന്താരാഷ്ട്ര വിമാന സര്‍വീസുകളുടെ നിരോധനം ഇന്ത്യ ജൂലൈ 31 വരെ നീട്ടി. എല്ലാ അന്താരാഷ്ട്ര വിമാനങ്ങളും നിരോധിച്ചതായും ഡി ജി സി ഐ അംഗീകരിച്ച ചരക്കുവിമാനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളുവെന്നും സിവില്‍ ഏവിയേഷന്‍ മന്ത്രാലയം അറിയിച്ചു.

നേരത്തെ ജൂലൈ 15 വരെയായിരുന്നു നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്. മാര്‍ച്ച് 23 മുതല്‍ ഷെഡ്യൂള്‍ ചെയ്ത അന്താരാഷ്ട്ര പാസഞ്ചര്‍ വിമാനങ്ങളും ഇന്ത്യയില്‍ നിര്‍ത്തിവെച്ചിരുന്നു.

SHARE