ക്രിസ്റ്റ്യാനോക്ക് പിന്നാലെ മെസ്സിയും ഇറ്റലിയിലേക്കോ? ; വമ്പന്‍ ഓഫറുമായി ഇന്റര്‍ രംഗത്തെന്ന് റിപ്പോര്‍ട്ട്

മിലാന്‍: സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് പിന്നാലെ മെസ്സിയും ഇറ്റാലിയന്‍ ലീഗിലേക്കെത്തുമെന്ന് റിപ്പോര്‍ട്ട്. മെസ്സിയെ സ്വന്തമാക്കാന്‍ വമ്പന്‍ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത് ഇറ്റാലിയന്‍ ക്ലബ്ബ് ഇന്റര്‍ മിലാനാണ്.

235 ദശലക്ഷം യൂറോയ്ക്ക് നാലു വര്‍ഷത്തെ കരാറാണ് ഇന്റര്‍ മെസ്സിക്കു മുന്നില്‍ വെച്ചിരിക്കുന്നതെന്ന് ഇറ്റാലിയന്‍ മാധ്യമം ലാ ഗസെറ്റ ഡെല്ലോ സ്‌പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്തു. ഈ റിപ്പോര്‍ട്ട് പ്രകാരം 60 ദശലക്ഷം യൂറോയാണ് ഒരു സീസണില്‍ മെസ്സിക്ക് പ്രതിഫലമായി ഇന്റര്‍ ഓഫര്‍ ചെയ്തിരിക്കുന്നത്. യുവെ, തങ്ങളുടെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് കൊടുക്കുന്ന പ്രതിഫലത്തിന്റെ ഇരട്ടിയിലേറെയാണിത്. 27.3 ദശലക്ഷം യൂറോയാണ് റോണോയുടെ പ്രതിഫലം.

ലാ ലിഗയില്‍ കിരീടം കൈവിട്ടതോടെ സുഖകരമായ വാര്‍ത്തകളല്ല ബാഴ്‌സലോണയില്‍ നിന്നും വരുന്നത്. ക്ലബ്ബ് അധികൃതരില്‍ ചിലരുമായും ചില സഹതാരങ്ങളുമായും മെസ്സി അത്ര നല്ല ബന്ധത്തിലല്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

SHARE