ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ; ജയത്തോടെ തുടങ്ങാന്‍ ടീം ഇന്ത്യ

ഇന്റര്‍ കോണ്ടിനെന്റല്‍ ഫുട്‌ബോള്‍ കപ്പില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഇന്ത്യ ആദ്യ മത്സരത്തില്‍ താജിക്കിസ്ഥാനെ നേരിടും. ഇന്ത്യന്‍ സമയം എട്ട് മണിക്ക് അഹമ്മദാബാദിലാണ് മത്സരം.

സിറിയ,നോര്‍ത്ത് കൊറിയ ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന മറ്റ് ടീമുകള്‍. ഇന്ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് ജൂലായ് 19 നാണ് അവസാനിക്കുക. സഹല്‍ അബ്ദുള്‍ സമദ അനസ് എടത്തൊടിക, ജോബി ജസ്റ്റിന്‍ എന്നിവരാണ് ടീമിലെ മലയാളി സാനിധ്യങ്ങള്‍.