സ്വാതന്ത്ര്യദിനത്തില്‍ ഡല്‍ഹിയില്‍ ചാവേര്‍ ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഡല്‍ഹിയില്‍ ചാവേര്‍ ആക്രമണമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ചാവേര്‍ ആക്രമണം നടത്താന്‍ ഭീകരന്‍ ഡല്‍ഹിയിലെത്തിയതായാണ് കേന്ദ്ര ഇന്റലിജന്‍സിന് വിവരം ലഭിച്ചിരിക്കുന്നത്. ജയ്‌ശെ മുഹമ്മദ് തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ സഹോദരന്‍ മുഫ്തി അബ്ദുല്‍ റൗഫ് അസ്ഖറിന്റെ മുന്‍ അംഗരക്ഷകന്‍ മുഹമ്മദ് ഇബ്രാഹീം ആണ് ചാവേര്‍ ആക്രമണത്തിനായി ഡല്‍ഹിയിലെത്തിയിരിക്കുന്നത്.

സാധാരണ സ്വാതന്ത്ര്യദിനം, റിപ്പബ്ലിക് ദിനം തുടങ്ങിയ ദേശീയ ആഘോഷവേളകളില്‍ സുരക്ഷാ മുന്നറിയിപ്പുണ്ടാവാറുണ്ട്. എന്നാല്‍ ഇത്തവണ കൃത്യമായ വിവരങ്ങളോടെയാണ് മുന്നറിയിപ്പ്. ഇക്കഴിഞ്ഞ മെയ് ആദ്യവാരം ജമ്മു കശ്മീരിലേക്ക് നുഴഞ്ഞുകയറിയ ഇബ്രാഹീം പിന്നീട് ഡല്‍ഹിയിലേക്ക് കടന്നതായാണ് വിവരം. മുഹമ്മദ് ഉമര്‍ എന്നൊരു ഭീകരനും ഇയാള്‍ക്കൊപ്പമുണ്ട്. മാത്രമല്ല, ജമ്മു കശ്മീരില്‍ പ്രവര്‍ത്തിക്കുന്ന ജയ്‌ശെ മുഹമ്മദിന്റെ കേഡറുകളോടും ഡല്‍ഹിയിലേക്ക് നീങ്ങാന്‍ നിര്‍ദേശിച്ചതായാണ് റിപ്പോര്‍ട്ട്.

SHARE