ഇന്ത്യ പണി തുടങ്ങി; ടിക് ടോക്, ഹലോ, സൂം, ബ്യൂട്ടി പ്ലസ് അടക്കം 52 ചൈനീസ് ആപ്പുകള്‍ ഇന്റലിജന്‍സ് നിരീക്ഷണത്തില്‍

ന്യൂഡല്‍ഹി: അതിര്‍ത്തിയിലെ പ്രകോപനത്തിന് പിന്നാലെ, ചൈനയുമായി ബന്ധപ്പെട്ട 52 മൊബൈല്‍ ആപ്ലിക്കേഷനുകള്‍ രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തില്‍. ഈ ആപ്പുകള്‍ രാജ്യത്ത് ബ്ലോക്ക് ചെയ്‌തേക്കുമെന്നാണ് വിവരം. നിരോധം ഏര്‍പ്പെടുത്താനുള്ള തീരുമാനത്തെ ദേശീയ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറിയേറ്റ് പിന്തുണച്ചു.

ആപ്ലിക്കേഷനുകള്‍ വഴി ഇന്ത്യയ്ക്ക് പുറത്തേക്ക് വ്യക്തിവിവരങ്ങള്‍ ചോരുന്നുണ്ട് എന്നാണ് സുരക്ഷാ ഏജന്‍സികളുടെ വിലയിരുത്തല്‍. വീഡിയോ കോണ്‍ഫറന്‍സിങ് ആപ്ലിക്കേഷനായ സൂം, ഷോര്‍ട്ട് വീഡിയോ ആപ്ലിക്കേഷന്‍ ടിക് ടോക്, യു സി ബ്രൗസര്‍, എക്‌സന്‍ഡര്‍, ഷെയര്‍ ഇറ്റ്, ക്ലീന്‍ മാസ്റ്റര്‍ എന്നിവയെല്ലാം സര്‍ക്കാര്‍ റഡാറിലുണ്ട്.

ഈ വര്‍ഷം ഏപ്രിലില്‍ സൂം ആപ്ലിക്കേഷന്‍ ഉപയോഗത്തിനെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. സര്‍ക്കാര്‍ തല ചര്‍ച്ചകളില്‍ സൂം വഴിയുള്ള കോണ്‍ഫറന്‍സിങ്ങിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഇന്ത്യയ്ക്കു മുമ്പേ തായ്‌വാന്‍, ജര്‍മനി തുടങ്ങിയ രാഷ്ട്രങ്ങളും സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ആപ്ലിക്കേഷന്‍ നിരോധിച്ചിരുന്നു.

ഇന്റലിജന്‍സിന്റെ നിരീക്ഷണത്തിലുള്ള ആപ്ലിക്കേഷനുകള്‍ ഇവയാണ്;

 • ടിക് ടോക്, വാള്‍ട്ട് ഹൈഡ്, വിഗോ വീഡിയോ, ബിഗോ ലൈവ്, വെല്‍ബോ
 • വി ചാറ്റ്, ഷെയര്‍ ഇറ്റ്, യു.സി ന്യൂസ്, യു.സി ബ്രൗസര്‍
 • ബ്യൂട്ടി പ്ലസ്, എക്‌സെന്‍ഡര്‍, ക്ലബ് ഫാക്ടറി, ഹെലോ, ലൈക്
 • കൈ്വ, റോംവി, ന്യൂസ് ഡോഗ്, ഫോട്ടോ വോണ്ടര്‍
 • അപസ് ബ്രൗസര്‍, വിവാ വീഡിയോ, ക്വു യുവ വീഡിയോ
 • പെര്‍ഫക്ട് കോര്‍പ്, സി.എം ബ്രൗസര്‍, വൈറസ് ക്ലീനര്‍ (ഹൈ സെക്യൂരിറ്റി ലാബ്)
 • എം.ഐ കമ്യൂണിറ്റി, ഡി.യു റെക്കോര്‍ഡര്‍, യു കാം മെയ്ക്ക് അപ്പ്
 • എം.ഐ സ്റ്റോര്‍, 360 സെക്യൂരിറ്റി, ഡിയു ബാറ്ററി സേവര്‍, ഡിയു ബ്രൗസര്‍
 • ഡി യു ക്ലീനര്‍, ഡിയു പ്രൈവസി ക്ലീന്‍ മാസ്റ്റര്‍- ചീറ്റ
 • കാഷെ ക്ലീനര്‍ ഡിയു ആപ്പ് സ്റ്റുഡിയോ, ബൈദു ട്രാന്‍സ്ലേറ്റ്, ബൈദു മാപ്പ്
 • വണ്ടര്‍ ക്യാമറ, ഇ.എസ് ഫയല്‍ എക്‌സ്‌പ്ലോറര്‍, ക്യു ക്യു ഇന്റര്‍നാഷണല്‍
 • ക്യുക്യു ലോഞ്ചര്‍, ക്യുക്യു സെക്യൂരിറ്റി സെന്റര്‍, ക്യുക്യു പ്ലേയര്‍, ക്യുക്യു മ്യൂസിക്
 • ക്യുക്യു മെയില്‍, ക്യുക്യു ന്യൂസ് ഫീഡ്, വിസിങ്ക്, സെല്‍ഫി സിറ്റി, ക്ലാഷ് ഓഫ് കിങ്‌സ്
 • മെയ്ല്‍ മാസ്റ്റര്‍, എംഐ വീഡിയോ കാള്‍ ഷവോമി, പാരലല്‍ സ്‌പേസ്