ന്യൂഡല്‍ഹി: ടിക്‌ടോക്ക് ഇന്ത്യയില്‍ നിരോധിച്ചതോടെ ആ ഇടം പിടിക്കാന്‍ പുതിയ വീഡിയോ വിനോദ സംവിധാനവുമായി ഇന്‍സ്റ്റഗ്രാം. ഇന്‍സ്റ്റഗ്രാം റീല്‍സ് എന്ന് പേരിട്ട സംവിധാനത്തിലൂടെ 15 സെക്കന്‍ഡ് വീഡിയോകള്‍ സംഗീതത്തിന്റെ അകമ്പടിയോടെ നിര്‍മ്മിക്കുകയും സ്റ്റോറിയായി പങ്കുവെക്കുകയും ചെയ്യാം. പുതിയ സംവിധാനം ആദ്യം ബ്രസീലില്‍ പരീക്ഷിച്ച ഇന്‍സ്റ്റഗ്രാം ടിക്‌ടോക്ക് നിരോധനം പ്രഖ്യാപിച്ചതോടെയാണ് ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ തീരുമാനിക്കുന്നത്.
ഇന്‍സ്റ്റഗ്രാം റീല്‍സ് നിലവില്‍ ലഭ്യമല്ലെങ്കിലും അധികം വൈകാതെ തന്നെ ഉപയോക്താക്കളിലേക്ക് എത്തുമെന്ന് കമ്പനിയുമായുള്ള അടുത്ത വൃത്തങ്ങള്‍ പറയുന്നു. പുതിയ സംവിധാനം ഇന്‍സ്റ്റഗ്രാമുമായി യോജിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്നും റീല്‍സിലൂടെ നിര്‍മിക്കുന്ന വീഡിയോകള്‍ സ്റ്റോറിയായി പങ്കുവെക്കുകയും ചെയ്യാമെന്നും കമ്പനി അറിയിക്കുന്നു.