ന്യൂഡല്‍ഹി: ഒരു ആസൂത്രണവുമില്ലാതെ കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ഡൗണുകള്‍ പരാജയപ്പെട്ടത് എങ്ങനെയെന്ന് വേര്ത്തിരിച്ച്കാണിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്ത് നടപ്പിലാക്കിയ നാല് ലോക്ഡൗണുകളും ഗ്രാഫ് വഴി വിവരിച്ചാണ് കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് വീണ്ടും രംഗത്തെത്തിയത്.
ഭ്രാന്തമാരെപോലെ കേന്ദ്രം അതേ തെറ്റ് വീണ്ടും വീണ്ടും ആവര്‍ത്തിച്ച് സര്‍്ക്കാര്‍ വ്യത്യസ്ത ഫലം അന്വേഷിക്കുകയാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി.
ഒരേകാര്യം വീണ്ടും വീണ്ടും ആവര്‍ത്തിച്ച് വ്യത്യസ്ത ഫലം അന്വേഷിക്കുന്നതാണ് ഭ്രാന്ത്, എന്ന അടിക്കുറിപ്പോടെയാണ് രാഹുല്‍ നാല് ലോക്ഡൗണുകളുടെയും ഗ്രാഫ് പങ്കുവെച്ചത്.
നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്ത് നടപ്പിലാക്കിയ ലോക്ക്ഡൗണ്‍ പൂര്‍ണ്ണപരാജയമാണെന്ന് നാല് രാജ്യങ്ങളുടെ ഉദാഹരണം നല്കി നേരത്തെയും രാഹുല്‍ ഗാന്ധി തുറന്നുകാട്ടിയിരുന്നു. ചൈനയിലെ വുഹാന്‍ നഗരത്തില്‍ നിന്ന് ലോകമെമ്പാടും പടര്‍ന്നുപിടിച്ച കൊറോണ വൈറസിന്റെ പ്രതിസന്ധി മറ്റുരാജ്യങ്ങളില്‍ ശമിക്കുമ്പോള്‍ ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ കഴിഞ്ഞും വ്യാപനം കുത്തനെ ഉയരുന്നത് വ്യക്തമാക്കുന്ന ഗ്രാഫ് പുറത്തുവിട്ടാണ് രാഹുല്‍ ട്വീറ്റ് ചെയ്തത്.