ഇന്നോവ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം: നാലുപേര്‍ക്ക് പരിക്ക്

കാസര്‍കോട്: പള്ളിക്കര പൂച്ചക്കാട് ഇന്നോവ കാര്‍ നിയന്ത്രണംവിട്ട് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം. ശനിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയാണ് അപകടം. സന്തോഷ് നഗറിലെ സഫ മില്‍ ഉടമ ചെര്‍ക്കള അഞ്ചാം മൈലിലെ ഹമീദിന്റെ മകന്‍ അജ്മല്‍ അംറാസ് (21) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന തളങ്കര, വിദ്യാനഗര്‍, കളനാട് സ്വദേശികളായ റാഷിദ് (20), ജുറൈദ് (24), അമാനുള്ള (22), സഹദ് (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

കെ.എല്‍ 14 ക്യു 2717 നമ്പര്‍ ഇന്നോവ ക്രിസ്റ്റ് കാറിലായിരുന്ന അഞ്ചുപേരും യാത്ര ചെയ്തത്. ലോറിയെ ഓവര്‍ട്ടേക്ക് ചെയ്യുന്നതിനിടെ നിര്‍ത്തിയിട്ടിരുന്ന മറ്റൊരു കാറില്‍ ഇടിച്ച് നിയന്ത്രണംവിട്ടാണ് അപകടം. മയ്യിത്ത് കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.

SHARE