ഇനിയസ്റ്റക്ക് അവസാന എല്‍ ക്ലാസിക്കോ

ബാര്‍സിലോണ: ആന്ദ്രെ ഇനിയസ്റ്റ എന്ന ബാര്‍സാ മധ്യനിരക്കാരന് ഇന്ന് അവസാനത്തെ എല്‍ ക്ലാസിക്കോ പോരാട്ടം. ഈ സീസണോടെ ക്ലബ് വിടുമെന്ന് വ്യക്തമാക്കിയ ഇനിയസ്റ്റ ഇന്ന് കോച്ച് ഏര്‍ണസ്‌റ്റോ വെല്‍വാര്‍ഡോ സബ്‌സ്റ്റിറ്റിയൂട്ട് ബെഞ്ചില്‍ നിന്ന് കളിപ്പിക്കാനാണ് സാധ്യത. ഡിപ്പോര്‍ട്ടോവോക്കെതിരായ അവസാന മല്‍സരത്തില്‍ അവസാന മൂന്ന് മിനുട്ട് മാത്രമാണ് അദ്ദേഹം കളിച്ചത്. കാല്‍ നൂറ്റാണ്ടോളം ടീമിനൊപ്പമുണ്ടായിരുന്ന ഇനിയസ്റ്റക്ക് അദ്ദേഹം അര്‍ഹിക്കുന്ന സ്ഥാനം തന്നെ കോച്ച് നല്‍കുമെന്നാണ് ബാര്‍സയുടെ ആരാധക ലോകം കരുതുന്നത്.