അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം; ഏഴ് ദിവസം പ്രായമുള്ള കുഞ്ഞ് മരിച്ചു


അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. ഷോളയൂര്‍ വെള്ളകുളം ഊരിലെ ചിത്ര – ശിവന്‍ ദമ്പതികളുടെ ഏഴ് ദിവസം പ്രായമുള്ള ആണ്‍കുഞ്ഞ് ആണ് മരിച്ചത്. കുഞ്ഞിന് ജന്മനാ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം.

മാസം തികയാതെയുള്ള പ്രസവം, കുഞ്ഞിന്റെ തൂക്ക കുറവ് എന്നിവയും മരണത്തിന് കാരണമായി. പെരിന്തല്‍മണ്ണ ഇഎംഎസ് ആശുപത്രിയില്‍ വച്ചാണ് കുഞ്ഞ് മരിച്ചത്. അട്ടപ്പാടിയില്‍ ഈ വര്‍ഷം മരിക്കുന്ന അഞ്ചാമത്തെ നവജാത ശിശുവാണിത്. വിശദമായ അന്വേഷണത്തിന് ആരോഗ്യവകുപ്പ് നടപടികള്‍ തുടങ്ങിയതായി പാലക്കാട് ഡിഎംഒ അറിയിച്ചു.