പുനെ ഏകദിനം ഇന്ത്യക്ക് വിജയലക്ഷ്യം -231

പുനെ ; ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയക്ക് 231 റണ്‍സ് വിജയലക്ഷ്യം . ടോസ് നേടി ബാറ്റിംഗ്് തെരഞ്ഞെടുത്ത ന്യൂസിലന്‍ഡ് നിശ്ചിത ഓവറില്‍ 9 വിക്കറ്റില്‍ നഷ്ടപ്പെടുത്തിയാണ് 230 റണ്‍സ്‌നേടിയത്. ഇന്നു ജയിച്ചാല്‍
ആദ്യമായി ഇന്ത്യന്‍ മണ്ണില്‍ ഒരു പരമ്പര എന്നലക്ഷ്യയുമായിറങ്ങിയ കീവിസിന് തുടക്കത്തിലെ മുന്‍നിര ബാറ്റ്‌സ്മാരായ മാര്‍ട്ടിന്‍ ഗപ്റ്റില്‍ (11), കോളിന്‍ മുന്റോ (10), ക്യാപ്റ്റന്‍ കീന്‍ വില്ല്യംസണ്‍ തുടക്കത്തിലെ നഷ്ടമായി. ഒരവസരത്തില്‍ 4ന് 58 എന്ന നിലയില്‍ കൂപ്പുകുത്തിയ കീവിസിനെ മധ്യനിരയിലെ ഹെന്റി നിക്കോള്‍സ് (42), കോളിന്‍ ഡി ഗ്രാന്റഹോമി (41), ടോം ലാതം (38) എന്നിവരുടെ ചെറുത്ത് നില്‍പ്പാണ് ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്.
ഇന്ത്യക്കായി അക്‌സര്‍ പട്ടേല്‍ പത്തോവറില്‍ 54 വഴങ്ങി നാലുവിക്കറ്റ്‌നേടിയപ്പോള്‍ ഭുവനേശ്വര്‍ കുമാറും ജസ്പ്രിത് ഭുംബറയും മൂന്നുവീതം വിക്കറ്റ് സ്വന്തമാക്കി.

കളിതുടങ്ങുന്നതിനു മുമ്പ് പിച്ചിന്റെ വിശദാംശങ്ങള്‍ പിച്ച് തയ്യാറാക്കിയ ക്യുറേറ്റര്‍ പാണ്ഡുരംഗ് സല്‍ഗോങ്കര്‍ വാതുവെപ്പുകാരായ അഭിനയിച്ച ഇന്ത്യാ ടുഡേ റിപ്പോട്ടര്‍മാര്‍ക്ക് നല്‍ക്കിയത് വിവദമായിരുന്നു.

SHARE