വെബ് സീരിയസിന്റെ പേരില്‍ മോഡലിനെ കിടപ്പറരംഗങ്ങളില്‍ അഭിനയിപ്പിച്ച് വീഡിയോ അശ്ലീല സൈറ്റില്‍ ഇട്ടു; മൂന്നുപേര്‍ അറസ്റ്റില്‍

ഇന്‍ഡോര്‍: മധ്യപദേശിലെ ഇന്‍ഡോറില്‍ വെബ് സീരീസിന്റെ ഷൂട്ടിങ് എന്ന പേരില്‍ പരസ്യങ്ങളിലെ മോഡലായ പുതുമുഖ നടിയെക്കൊണ്ട് കിടപ്പറരംഗങ്ങളില്‍ അഭിനയിപ്പിച്ച് വീഡിയോ അശ്ലീല സെറ്റില്‍ ഇട്ട മൂന്ന് പേര്‍ അറസ്റ്റില്‍. ജൂലൈ 25 നായിരുന്നു നഗരത്തിലെ സംഭവവുമായി ബന്ധപ്പെട്ട് മോഡല്‍ പൊലീസില്‍ പരാതി നല്‍കുന്നത്. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇതുമായി ബന്ധപ്പെട്ട മൂന്നു പേരെ ഇന്‍ഡോര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരു വെബ് സീരിസ് എപ്പിസോഡ് എന്ന പേരില്‍ തന്നെക്കൊണ്ട് പ്രതികള്‍ ഒരു അഡള്‍ട്ട് സീനില്‍ അഭിനയിപ്പിച്ചു എന്നും, ആ ദൃശ്യങ്ങള്‍ പിന്നീടവര്‍ ഒരു അശ്ലീല സൈറ്റിന് വിട്ടു എന്നുമാണ് യുവതി പരാതിപ്പെട്ടത്. ഷൂട്ടിങ്ങിനായി തന്നെ പ്രതികള്‍ കൂട്ടിക്കൊണ്ടുപോയത് അറിയപ്പെടുന്ന ഒരു ഫാം ഹൗസിലേക്കായിരുന്നു എന്നും യുവതി പൊലീസിനോട് പറഞ്ഞു. എഫ്‌ഐആറില്‍ യുവതിയിലൂടെ മൊഴിയായി ചിലരുടെ പേരുകളും ഉണ്ടായിരുന്നു.

മിലിന്ദ് ഡാവര്‍, അങ്കിത് സിംഗ് എന്നിവരെയാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. അവരെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മുഖ്യ പ്രതി ബ്രിജേന്ദ്ര സിംഗ് ഗുര്‍ജറിന്റെ പേര് പുറത്തുവന്നത്.

SHARE