ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനവും സുനാമിയും; 30 പേര്‍ മരിച്ചു

ജക്കാര്‍ത്ത: ഇന്തോനേഷ്യയില്‍ ശക്തമായ ഭൂചലനവും സുനാമിയും. റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ഇതുവരെ 30 പേര്‍ മരിച്ചതായാണ് വിവരം. സുലവോസി ദ്വീപാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇന്ത്യന്‍ സമയം ഇന്നലെ വൈകിട്ട് 3.30നാണ് പ്രകമ്പനമുണ്ടായത്. തുടര്‍ന്ന് രണ്ടു മീറ്ററിലധികം ഉയരത്തില്‍ തിരമാല ആഞ്ഞടിച്ചു.

Watch Video:

ദുരന്തത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിരവധി വീടുകളും കെട്ടിടങ്ങളും തകര്‍ന്നു. തീരത്തിനു സമീപമുണ്ടായിരുന്ന ചെറു കപ്പലുകള്‍ നിയന്ത്രണം വിട്ട് ഒഴുകി പോയി.

ഇന്തോനേഷ്യക്കു പുറമെ ഫിലിപ്പീന്‍സ്, മലേഷ്യ രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്തോനേഷ്യയില്‍ കഴിഞ്ഞ മാസങ്ങളിലുണ്ടായ ഭൂചലനത്തില്‍ 500 ലേറെ പേര്‍ മരിച്ചിരുന്നു. 2004ലുണ്ടായ സുനാമിയില്‍ 120000 പേരാണ് മരിച്ചത്.

Watch Videos: 

SHARE