കരിപ്പൂരില്‍ ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി

indigo airlines

കോഴിക്കോട്: കരിപ്പൂരില്‍ ഇന്‍ഡിഗോ വിമാനം തിരിച്ചിറക്കി. കരിപ്പൂരില്‍ നിന്നും ബാംഗളൂരുവിലേക്ക് പറന്നുയര്‍ന്ന ഇന്‍ഡിഗോ വിമാനമാണ് അടിയന്തിരമായി തിരിച്ചിറക്കിയത്.

ഞായറാഴ്ച്ച രാവിലെയാണ് സംഭവം. വിമാനത്തിന്റെ എഞ്ചിനില്‍ നിന്നും ഫയര്‍ അലാറം മുഴങ്ങിയതിനെ തുടര്‍ന്ന് വിമാനം തിരിച്ചിറക്കുകയായിരുന്നു. അതേസമയം, യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്ന് അധികൃതര്‍ അറിയിച്ചു.

SHARE