തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ധന ചോര്‍ച്ച

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരുന്ന ഇന്‍ഡിഗോ വിമാനത്തില്‍ ഇന്ധന ചോര്‍ച്ച. ചൊവ്വാഴ്ച ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും തിരുവനന്തപുരത്തേക്ക് പുറപ്പെടാനിരിക്കെയാണ് വിമാനത്തില്‍ ഇന്ധന ചോര്‍ച്ചയുണ്ടായത്.

ഡല്‍ഹിയില്‍ നിന്ന തിരുവനന്തപുരത്തേക്ക് പുറപ്പെടാന്‍ ടേക്ക്ഓഫിന് ഏതാനും സമയം മുമ്പാണ് ഇന്ധന ചോര്‍ച്ച ശ്രദ്ധയില്‍പെട്ടത്. വിമാനത്തില്‍ 173 യാത്രക്കാരുണ്ടായിരിക്കെയാണ് വന്‍ അപകടം ഒഴിവായത്. ചോര്‍ച്ചയെ തുടര്‍ന്ന് യാത്രികരെ വിമാനത്തില്‍ നിന്ന് ഉടനെ പുറത്തിറക്കുകയായിരുന്നു.