ദോഹയിലേക്കുള്ള സര്‍വീസുകള്‍ ഇന്‍ഡിഗോ നിര്‍ത്തിവെച്ചു

ദോഹയിലേക്കുള്ള സര്‍വീസുകള്‍ മാര്‍ച്ച് 17 വരെ നിര്‍ത്തിവയ്ക്കുകയാണെന്ന് ഇന്‍ഡിഗോ എയര്‍ലൈന്‍സ് അറിയിച്ചു. കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് ഖത്തറില്‍ എല്ലാ വിമാനത്താവളങ്ങളിലും കനത്ത പരിശോധനയാണ് നടക്കുന്നത്.

ഇന്ത്യയില്‍ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ 8,255 വിമാനങ്ങളിലായെത്തിയ 8,74,708 രാജ്യാന്തര യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ 1,921 യാത്രക്കാര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ഇതില്‍ 177 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി അറിയിച്ചിട്ടുണ്ട്.കേരളം, ലഡാക്ക്, ന്യൂഡല്‍ഹി, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ജമ്മു കശ്മീര്‍, തമിഴ്‌നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ചത്. ലോകമാകമാനം 1,05,836 കൊറോണ വൈറസ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. 95 രാജ്യങ്ങളിലായി ഇതുവരെ 3,595 പേര്‍ മരിച്ചു.

SHARE