വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തില്‍ ധോനി ഇല്ല ; രണ്ട് പുതുമുഖങ്ങള്‍ ടീമില്‍

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോഹ്‌ലി തന്നെയാണ് മൂന്ന് ഫോര്‍മാറ്റിലുംക്യാപ്റ്റന്‍ . ലോകകപ്പ് ടീമില്‍ ഇടം ലഭിക്കാതെ പോയ അജിങ്ക്യ രഹാനെ വിന്‍ഡീസ് ടൂറിനുള്ള ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനാണ് രഹാനെ. ഏകദിനത്തിലും ടി-ട്വന്റിയിലും രോഹിത് ശര്‍മ്മയാണ് വൈസ് ക്യാപ്റ്റന്‍.

മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണി ടീമില്‍ ഉണ്ടാവില്ലെന്ന കാര്യത്തിലും വ്യക്തത കൈവന്നു. ധോണിക്ക് പകരം റിഷഭ് പന്താണ് വിക്കറ്റ് കീപ്പര്‍. രാഹുല്‍ ചാഹര്‍, നവ്ദീപ് സൈനി എന്നിവരാണ് ടീമില്‍ ഇടംനേടിയ പുതുമുഖ താരങ്ങള്‍. ഓഗസ്റ്റ് മൂന്ന് മുതലാണ് ഇന്ത്യയുടെ വെസ്റ്റ് ഇന്‍ഡീസ് പര്യടനം ആരംഭിക്കുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതുമായി ബന്ധപ്പെട്ട ഊഹാപോഹങ്ങള്‍ ശക്തമാകുന്നതിനിടെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ഇന്ത്യന്‍ ടീമില്‍ നിന്ന് കഴിഞ്ഞ ദിവസമാണ് മഹേന്ദ്ര സിങ് ധോണി പിന്‍വാങ്ങുന്നതായി അറിയിച്ചത്. രണ്ട് മാസക്കാലം ടെറിട്ടോറിയല്‍ ആര്‍മിയിലെ തന്റെ റെജിമെന്റിനൊപ്പം ചെലവഴിക്കാനാണ് ധോണിയുടെ തീരുമാനം