ഇന്ത്യ- ദക്ഷിണാഫ്രിക്ക ആദ്യ ട്വന്റി- 20 മത്സരം ഇന്ന്

വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിലെ പൂര്‍ണാധിപത്യം തുടരാന്‍ ഇന്ത്യ ഇന്ന് ആദ്യ ട്വന്റി- 20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിടും. യുവനിരയുടെ കരുത്തില്‍ വരുന്ന ടീം ഇന്ത്യക്ക് അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി-20 ലോകകപ്പ് സ്വന്തമാക്കുക എന്നത് തന്നെയാണ് ഇനിയുള്ള ലക്ഷ്യം.

ദക്ഷിണാഫ്രിക്കക്ക് എതിരെ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പരക്കാണ് ഇന്ന് ധരംശാലയില്‍ തുടക്കമാവുന്നത്. ഫാഫ് ഡുപ്ലെസിയില്‍ നിന്ന് നായകസ്ഥാനം ഏറ്റെടുത്ത ക്വിന്റണ്‍ ഡീകോക്കാണ് ദക്ഷിണാഫ്രിക്കയെ നയിക്കുന്നത്. ഇന്ത്യയില്‍ ഇത് വരെ ട്വന്റി- 20യില്‍ ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്താന്‍ സാധിച്ചിട്ടില്ല. ആദ്യമത്സരം വിജയിച്ചാല്‍ ഇന്ത്യക്ക് അത് വലിയ നേട്ടമായിരിക്കും.

SHARE