വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപിച്ചു; രോഹിതിനും ബുംറക്കും വിശ്രമം

മുംബൈ: വിന്‍ഡീസ് പര്യടനത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. ബാറ്റ്‌സ്മാന്‍ രോഹിത് ശര്‍മ, പേസ് ബൗളര്‍ ജസ്പ്രിത് ബുംറ എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചപ്പോള്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ഥ്, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവര്‍ ടീമിലെത്തി.

ജൂണ്‍ 23-നും ജൂലൈ 9-നുമിടയില്‍ അഞ്ച് ഏകദിനങ്ങളും ഒരു ട്വന്റി 20 മത്സരവുമാണ് ഇന്ത്യ കരീബിയനില്‍ കളിക്കുന്നത്. ചാമ്പ്യന്‍സ് ട്രോഫിയോടെ അവസാനിക്കുമായിരുന്ന കോച്ച് അനില്‍ കുംബ്ലെയുടെ കാലാവധി വിന്‍ഡീസ് ടൂര്‍ വരെ നീട്ടിയിട്ടുണ്ട്.

ടീം: വിരാട് കോഹ്‌ലി (ക്യാപ്ടന്‍), ശിഖര്‍ ധവാന്‍, ഋഷഭ് പന്ഥ്, അജിങ്ക്യ രഹാനെ, എം.എസ് ധോണി, യുവരാജ് സിങ്, കേദാര്‍ ജാദവ്, ഹര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ്, ദിനേഷ് കാര്‍ത്തിക്.

ജൂണ്‍ 23, 25, 30, ജൂലൈ 2, 6 ദിവസങ്ങളിലാണ് ഏകദിന മത്സരങ്ങള്‍. ജൂലൈ ഒമ്പതിന് ട്വന്റി 20 മത്സരം നടക്കും. ക്വീന്‍സ് പാര്‍ക്ക് ഓവല്‍ (ട്രിനിഡാഡ് ആന്റ് ടുബാഗോ), സര്‍ വിവ് റിച്ചാര്‍ഡ്‌സ് സ്‌റ്റേഡിയം (ആന്റിഗ്വ ആന്റ് ബര്‍ബുഡ), സബീന പാര്‍ക്ക് (കിങ്സ്റ്റണ്‍, ജമൈക്ക) എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്.