രൂപയുടെ മൂല്യം വീണ്ടും താഴേക്ക്

ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും താഴേയ്ക്കുപതിച്ചു. നിലവില്‍ 76 നിലവാരത്തിലാണ് ഉള്ളത്. കഴിഞ്ഞദിവസം 75.58 നിലവാരത്തിലായിരുന്നു ക്ലോസിങ്.

ഓഹരി വിപണി കനത്ത വില്പന സമ്മര്‍ദം നേരിട്ടതാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജന പാക്കേജ് നിക്ഷേപകരില്‍ ആത്മവിശ്വാസമുണ്ടാക്കാതെ പോയതാണ് വിപണിയെ ബാധിച്ചത്. വെള്ളിയാഴ്ചമാത്രം 1,388.04 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകര്‍ വിറ്റൊഴിഞ്ഞത്.

SHARE