ന്യൂഡല്‍ഹി: സാമ്പത്തിക തകര്‍ച്ചക്ക് പിന്നാലെ കോവിഡ് ഭീതിയും കനത്തതോടെ രൂപയുടെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. ഡോളറിനെതിരെ 74.34 ആണ് ഇന്ന് രൂപയുടെ മൂല്യം. 2018 ഒക്ടോബറിലെ നിലവാരമായ 74.48 രൂപക്കടുത്താണ് ഇത്. വിദേശനിക്ഷേപകര്‍ കൂട്ടത്തോടെ രാജ്യത്തെ ഓഹരികളും കറന്‍സികളും ഉപേക്ഷിച്ചതാണ് രൂപയെ ബാധിച്ചത്.