ഡോളറിനെതിരെ രൂപയുടെമൂല്യം കുത്തനെ ഇടിഞ്ഞു. കഴിഞ്ഞദിവസത്തെ ക്ലോസിങ് നിരക്കായ 75.58നെ അപേക്ഷിച്ച് രാവിലെ മൂല്യം 76.10 നിലവാരത്തിലേയ്ക്കാണ് താഴ്ന്നത്. ആഗോള വ്യാപകമായുണ്ടായ വില്പന സമ്മര്‍ദത്തെതുടര്‍ന്നാണ് രാജ്യത്ത ഓഹരി സൂചികകള്‍ നഷ്ടത്തിലായത്. സെന്‍സെക്‌സ് 800ഓളം പോയന്റ് താഴെപ്പോയി.
മൂലധന വിപണിയില്‍ വിദേശനിക്ഷേപകര്‍ വ്യാഴാഴ്ച 805.14 കോടി രൂപയുടെ ഓഹരികളാണ് വിറ്റൊഴിഞ്ഞത്. ലോകമൊട്ടാകെ കോവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ വിപണിയില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്.