രൂപയുടെ മൂല്യം വീണ്ടും തകര്‍ന്നു

ന്യൂഡല്‍ഹി: ഇന്ധനവിലക്കയറ്റത്തിന് ആക്കം കൂട്ടി രൂപയുടെ മൂല്യം വീണ്ടും തകര്‍ന്നു. ഇന്നുരാവിലെ ഡോളര്‍ വിനിമയത്തില്‍ നാല്‍പ്പത്തഞ്ചുപൈസയുടെ നഷ്ടമാണ് ഉണ്ടായത്. ഒരു ഡോളറിന് എഴുപത്തിരണ്ടുരൂപ പതിനെട്ടുപൈസയാണ് ഇപ്പോഴത്തെ വിനിമയനിരക്ക്. എക്കാലത്തേയും കുറഞ്ഞ നിരക്കാണിത്.

ഇന്നലെ എഴുപത്തൊന്നുരൂപ എഴുപത്തിമൂന്നുപൈസയായിരുന്നു ഒരു ഡോളറിന് വില. എണ്ണ ഇറക്കുമതി ചെയ്യുന്ന കമ്പനികള്‍ വന്‍തോതില്‍ ഡോളര്‍ വാങ്ങിക്കൂട്ടുന്നതാണ് തുടര്‍ച്ചയായി വിലയിടിയാന്‍ കാരണം. റിസര്‍വ് ബാങ്ക് തുടര്‍ച്ചയായി ഇടപെട്ട് വില പിടിച്ചുനിര്‍ത്താന്‍ ശ്രമിച്ചിരുന്നെങ്കിലും നാലുദിവസത്തെ ഇടവേളക്കുശേഷം ഈ നടപടികള്‍ നിഷ്ഫലമായി.

SHARE