ട്രെയിനില്‍ യാത്രക്കാര്‍ക്ക് ഇനി ചായക്കുടിക്കാന്‍ 35 രൂപ നല്‍കേണ്ടിവരും!

അടുത്തതവണ നിങ്ങള്‍ ട്രെയിനില്‍ യാത്രചെയ്യുമ്പോള്‍ ഭക്ഷണത്തിന് കൂടിയ നിരക്ക് നല്‍കേണ്ടിവരും.രാജധാനി, ശതാബ്ദി, തുരന്തോ ട്രെയിനുകളിലെ മെനുവിന്റെ വിലയാണ് കൂട്ടുന്നത്. ഇതോടൊപ്പം എല്ലാ ട്രെയിനുകളിലെയും ഊണിന്റെ നിരക്കുംകൂടും.

പുതിയ നിരക്ക് പ്രകാരം രാജധാനി, ശതാബ്ദി, തുരന്തോ തീവണ്ടികളിലെ ഫസ്റ്റ് എസി കോച്ച് യാത്രക്കാര്‍ ഒരുകപ്പ് ചായകുടിക്കാന്‍ 35 രൂപ നല്‍കേണ്ടിവരും. സ്ലീപ്പര്‍ ക്ലാസ് യാത്രക്കാര്‍ക്ക് 15 രൂപയായിരിക്കും നിരക്ക്. ഈ ട്രെയിനുകളിലെ സെക്കന്‍ഡ് എസി യാത്രക്കാര്‍ ഒരു കപ്പ് ചായയ്ക്ക് 20 രൂപയാണ് നല്‍കേണ്ടിവരും.

SHARE