ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ 466 ഒഴിവുകള്‍; ഡിപ്ലോമക്കാര്‍ക്ക് അപേക്ഷിക്കാം

പൊതുമേഖലാ സ്ഥാപനമായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ 466 അപ്രന്റിസ് ഒഴിവുകള്‍. റിഫൈനറി ഡിവിഷനിലാണ് ഒഴിവുകളുള്ളത്. വിശദമായ വിജ്ഞാപനം http://iocl.com/ എന്ന ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇതേ വെബ്‌സൈറ്റില്‍ തന്നെ മാര്‍ച്ച് എട്ടുവരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷയുടെ പകര്‍പ്പ് ബന്ധപ്പെട്ട അധികൃതര്‍ക്ക് തപാലില്‍ അയക്കുകയും വേണം. വിലാസം വെബ്‌സൈറ്റില്‍ ലഭ്യമാണ്.

തസ്തികയും ഒഴിവുകളുടെ എണ്ണവും

ട്രേഡ് അപ്രന്റിസ്(കെമിക്കല്‍ പ്ലാന്റ്)-89
ട്രേഡ് അപ്രന്റിസ്(സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്)-75
ടെക്‌നീഷ്യന്‍ അപ്രന്റിസ്(ഇലക്ട്രിക്കല്‍)-73
ടെക്‌നീഷ്യന്‍ അപ്രന്റിസ്(കെമിക്കല്‍)-65
ടെക്‌നീഷ്യന്‍ അപ്രന്റിസ്(മെക്കാനിക്കല്‍)-18
ടെക്‌നീഷ്യന്‍ അപ്രന്റിസ്(ഇന്‍സ്ട്രുമെന്റേഷന്‍)-47
ട്രേഡ് അപ്രന്റിസ്(ഫിറ്റര്‍)-43
ട്രേഡ് അപ്രന്റിസ്(ബോയിലര്‍)-30
ട്രേഡ് അപ്രന്റിസ്(അക്കൗണ്ടന്റ്)-26
പ്രായം-2019 ഫെബ്രുവരി 28-ന് 18നും 24നും മധ്യേ. എസ്.സി,എസ്.ടി,ഒ.ബി.സി മറ്റ് സംവരണ വിഭാഗങ്ങള്‍ക്ക് ചട്ടപ്രകാരമുള്ള ഇളവ് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് വിജ്ഞാപനം കാണുക.

SHARE