ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ട്ട് ആന്റ് ഡിസൈനില്‍ ബിരുദ കോഴ്‌സിന് അപേക്ഷിക്കാം

ലണ്ടനിലെ കിംഗ്‌സ്റ്റണ്‍ യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ന്യൂഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ട്ട് ആന്റ് ഡിസൈന്‍ നടത്തുന്ന ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഫാഷന്‍ ഡിസൈന്‍, ഇന്റീരിയര്‍ ആര്‍ക്കിടെക്ച്ചര്‍ ആന്റ് ഡിസൈന്‍,കമ്മ്യൂണിക്കേഷന്‍ ഡിസൈന്‍ കോഴ്‌സുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഏപ്രില്‍ 27-നകം അപേക്ഷിക്കണം.

ഏപ്രില്‍ 28ന് കൊച്ചി ഉള്‍പ്പെടെയുള്ള കേന്ദ്രങ്ങളില്‍ നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയും തുടര്‍ന്ന് മെയ് 10,11,12 തിയ്യതികളില്‍ ന്യൂഡല്‍ഹിയില്‍ അഭിരുചി പരിശോധനയിലൂടെയുമാണ് അഡ്മിഷന്‍. പ്ലസ്ടു പാസായവര്‍ക്ക് അപേക്ഷിക്കാം. 2000 രൂപയാണ് അപേക്ഷാഫീസ്. 1,31,000 രൂപയാണ് ആദ്യവര്‍ഷത്തെ ട്യൂഷന്‍ഫീസ്.

രണ്ടുമണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ് പ്രവേശന പരീക്ഷ. 200 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ ഉണ്ടായിരിക്കും. ലോജിക്കല്‍ റീസണിങ്, ക്രിയേറ്റീവ് തിങ്കിങ്, വിഷ്വല്‍ എബിലിറ്റി എന്നീ മേഖലകളില്‍ നിന്നുള്ളതായിരിക്കും ചോദ്യങ്ങള്‍. വെബ്‌സൈറ്റ്: www.iiad.edu.in

SHARE