ലോക ഹോക്കി ലീഗില്‍ ഇന്ത്യക്ക് തോല്‍വി

 
ലണ്ടന്‍: ലോക ഹോക്കി ലീഗില്‍ ഇന്ത്യക്ക് തോല്‍വി. ശക്തരായ ഹോളണ്ടാണ് 3-1ന് ഇന്ത്യയെ പരാജയപ്പെടുത്തിയത്. തോറ്റുവെങ്കിലും ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പാക്കിയിട്ടുണ്ട്. മലേഷ്യയും ചൈനയും തമ്മിലുള്ള മല്‍സരത്തിലെ വിജയികളെയായിരിക്കും ഇന്ത്യ ക്വാര്‍ട്ടറില്‍ നേരിടുക. ലോക ഹോക്കി ലീഗില്‍ ഇത് വരെ തകര്‍പ്പന്‍ പ്രകടനം നടത്തിയ ഇന്ത്യയുടെ ആദ്യ പരാജയമാണിത്. പൂള്‍ ബിയില്‍ അജയ്യരായി ഇന്നലെ ഇറങ്ങിയ ഇന്ത്യക്ക് ഡച്ചുകാരുടെ വേഗതക്ക് മുന്നില്‍ വഴങ്ങേണ്ടി വന്നു. ബ്രിങ്ക്മാന്‍, ബാര്‍ട്ട്, പ്രുജിസര്‍ എന്നിവര്‍ ഡച്ച് ഗോളുകള്‍ നേടിയപ്പോള്‍ ആകാശ് ദീപിന്റെ വകയായിരുന്നു ഇന്ത്യയുടെ ആശ്വാസ ഗോള്‍.

SHARE