കൊറോണ; ചൈനയില്‍ നിന്നുള്ള ഇ-വിസ നിര്‍ത്തി

കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ ചൈനയില്‍ നിന്ന് വരുന്നവര്‍ക്കും, അവിടേക്ക് യാത്ര ചെയ്യുന്നവര്‍ക്കും, ചൈനയില്‍ നിന്ന് വരുന്ന മറ്റ് രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കുമുള്ള ഇ-വിസ സേവനം നിര്‍ത്തിവെച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്ന എല്ലാവര്‍ക്കും ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ഓണ്‍ലൈന്‍ വിസകളും റദ്ദാക്കും. അടിയന്തരസാഹചര്യങ്ങളില്‍ തിരികെ വരണമെന്ന് താത്പര്യപ്പെടുന്നവര്‍ അതാത് ഇടങ്ങളിലെ എംബസികളുമായി ബന്ധപ്പെടണമെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.

നിലവില്‍ ചൈനീസ് പാസ്‌പോര്‍ട്ട് കയ്യിലുള്ള ആര്‍ക്കും ഇന്ത്യയിലേക്ക് ഇ വിസ നല്‍കില്ല. ഇപ്പോള്‍ അനുവദിച്ചിരിക്കുന്ന വിസയില്‍ യാത്ര ചെയ്യാനിരിക്കുന്നവരുടേത് റദ്ദാകും. ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യാന്‍ അപേക്ഷ നല്‍കിയ മറ്റ് വിദേശരാജ്യങ്ങളിലെ പൗരന്‍മാര്‍ക്കും ഇ വിസ നല്‍കില്ല. വുഹാന്‍ നഗരത്തില്‍ നിന്ന് ഇന്നലെ 323 ഇന്ത്യക്കാരെയും ഏഴ് മാലിദ്വീപ് പൗരന്‍മാരെയുമാണ് എയര്‍ ഇന്ത്യയുടെ ജംബോ വിമാനം വഴി നാട്ടില്‍ തിരികെയെത്തിച്ചത്.

SHARE