2019-20 വര്‍ഷത്തെ ഇന്ത്യയുടെ ജി.ഡി.പി വളര്‍ച്ചാ നിരക്ക് 4.2 ശതമാനം മാത്രം

2019 -20 സാമ്പത്തിക വര്‍ഷത്തിലെ ഇന്ത്യയുടെ ജി.ഡി.പി നിരക്ക് 4.2 ശതമാനം മാത്രം. മാര്‍ച്ചില്‍ അവസാനിച്ച നാലാം പാദവാര്‍ഷികത്തില്‍ ആകെ 3.1 ശതമാനം വളര്‍ച്ചയാണ് നേടാനായത്. ഇതോടെ 11 വര്‍ഷത്തെ ഏറ്റവും താഴ്ന്ന സാമ്പത്തിക വളര്‍ച്ചാ നിരക്കാണ് ഇന്ത്യ രേഖപ്പെടുത്തിയിരിക്കുന്നത്.

ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിയുമെന്ന് നേരത്തെ കരുതിയിരുന്നതാണ്. സാമ്പത്തിക വിദഗ്ദ്ധര്‍ വളര്‍ച്ചാ നിരക്ക് അഞ്ച് ശതമാനത്തില്‍ താഴെയായിരിക്കുമെന്ന് പ്രവചിച്ചിരുന്നു. കോവിഡിനെ തുടര്‍ന്ന് നടപ്പ് സാമ്പത്തിക വര്‍ഷത്തിലും ഇന്ത്യ കനത്ത തിരിച്ചടി നേരിടുമെന്ന വിലയിരുത്തലുകള്‍ വന്നിട്ടുണ്ട്.

SHARE