ലോകകപ്പ് യോഗ്യത;മലയാളി താരമടക്കം ആറ് പേര്‍ ടീമിന് പുറത്ത്

സെപ്തംബര്‍ 5 ന് ആരംഭിക്കുന്ന ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ മത്സരങ്ങള്‍ക്കുള്ള അവസാനഘട്ട ടീമിന് പ്രഖ്യാപിച്ച് കോച്ച് ഇഗോര്‍ സ്റ്റിമാച്ച്. മലയാളി താരം ജോബി ജെസ്റ്റിന്‍ അടക്കം ആറ് താരങ്ങളെയാണ് സ്റ്റിമാച്ച് ഒഴിവാക്കിയത്.

സലാം രജ്ജന്‍ സിംങ്, അന്‍വര്‍ അലി, ജെറി ലാല്‍രിന്‍സുവാല,പ്രണോയ് ഹല്‍ദാര്‍,ഫറൂഖ് ചൗധരി എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ഒമാനെതിരെ ഗുവാഹത്തിയിലാണ് ഇന്ത്യയുടെ ആദ്യ മത്സരം.

ലോകകപ്പ് യോഗ്യതാ മത്സരത്തിനുള്ള ഇന്ത്യന്‍ ടീം

ഗോള്‍കീപ്പര്‍ : ഗുര്‍പ്രീത് സിംങ് സന്തു,അമരീന്ദ്രര്‍ സിംങ്,കമല്‍ജിത്ത് സിംങ്,വിഷാല്‍ കെയ്ത്ത്

ഡിഫെന്‍ഡേര്‍സ് : രാഹുല്‍ ബെക്കെ,നിഷു കുമാര്‍,പ്രീതം കോത്തല്‍,അനസ് എടത്തൊടിക,സന്ദേശ് ജിംഗാന്‍,നരേന്ദ്രര്‍ ഗെലോട്ട്,സര്‍ത്തക്ക് ഗൗലി,ആദില്‍ ഖാന്‍,സുബാഷിഷ് ബോസ്, മന്ദാര്‍ റാവു ദേശായി.

മിഡ്ഫീല്‍ഡേര്‍സ് : നിഖില്‍ പൂജാരി,ഉദാന്ത സിംങ്,അനിരുദ് ഥാപ,റയിനെര്‍ ഫെര്‍ണാന്‍ഡസ്,വിനീത് റായ്,സഹല്‍ അബ്ദുല്‍ സമദ്,അമര്‍ജിത്ത് സിംങ്, ബ്രണ്ടന്‍ ഫെര്‍ണാണ്ടസ്, ലാലിന്‍സ്വാല ചാങ്‌ത്തെ, ഹാലിചരന്‍ നര്‍സാരി,ആഷിക്ക് കുരുണിയന്‍.

ഫോര്‍വേഡ്: ബല്‍വന്ത് സിംങ്, സുനില്‍ ചേത്രി,മന്‍വീര്‍ സിംങ്.