യു.എസില്‍ വെള്ളച്ചാട്ടം കാണാനെത്തിയ ഇന്ത്യന്‍ എഞ്ചിനീയര്‍ മുങ്ങി മരിച്ചു

വാഷിങ്ടണ്‍: ആന്ധ്രാപ്രദേശ് സ്വദേശി യു.എസില്‍ വെള്ളച്ചാട്ടത്തില്‍ മുങ്ങിമരിച്ചു. സോഫ്റ്റ് വെയര്‍ എഞ്ചിനീയറായ ഗോഗിനോനി നാഗാര്‍ജ്ജുന(32)യാണ് നോര്‍ത്ത് കരോളൈനയിലെ എല്‍ക് വെള്ളച്ചാട്ടത്തില്‍ വീണു മരിച്ചത്.

ഞായറാഴ്ച്ച സുഹൃത്തുക്കള്‍ക്കൊപ്പമാണ് നാഗാര്‍ജ്ജുന വെള്ളച്ചാട്ടം സന്ദര്‍ശിക്കാനെത്തിയത്. വെള്ളച്ചാട്ടത്തിന്റെ ഒരു ഭാഗത്ത് നീന്താനിറങ്ങുകയായിരുന്നു അവര്‍. ഇതിനിടെ പാറമടയിലെ വെള്ളത്തിലേക്ക് ചാടിയ നാഗാര്‍ജ്ജുനയെ കാണാതാവുകയായിരുന്നു. രണ്ടു മണിക്കൂര്‍ നടത്തിയ തിരച്ചിലിനൊടുവില്‍ നാഗാര്‍ജ്ജുനയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

നദിയിലെ ശക്തമായ അടിയൊഴുക്കാണ് യുവാവിന്റെ മരണത്തിന് കാരണമായതെന്ന് അധികൃതര്‍ പറഞ്ഞു.

SHARE