ഇന്ത്യയുടെ സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധിയിലെന്ന് ഐഎംഎഫ്

ആഗോള സാമ്പത്തിക വ്യവസ്ഥ രൂക്ഷമായ മാന്ദ്യത്തിലേക്കെന്നു ഐഎംഎഫിന്റെ മുന്നറിയിപ്പ്. ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച അതീവ മന്ദഗതിയിലാണെന്നും ഐഎംഎഫിന്റെ പുതിയ മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റാലിന ജോര്‍ജീവ വ്യക്തമാക്കി. ഇന്ത്യ, ബ്രസീല്‍ തുടങ്ങിയ ഏറ്റവും വേഗത്തില്‍ വളരുന്ന വിപണിയുള്ള രാജ്യങ്ങളില്‍ സാമ്പത്തിക പ്രതിസന്ധിയും വളര്‍ച്ചാ നിരക്കിന്റെ ഇടിവും പ്രകടമാണെന്നു ജോര്‍ജീവ പറഞ്ഞു.

ഇന്ത്യയിലെ സാമ്പത്തിക രംഗം രൂക്ഷമായ പ്രതിസന്ധിയാണ് നേരിടുന്നതെന്ന് വിവിധ സാമ്പത്തിക സ്ഥാപനങ്ങള്‍ അഭിപ്രായപ്പെട്ടിരുന്നു. അശാസ്ത്രീയമായ തീരുമാനങ്ങളാണ് ഇന്ത്യയിലെ സാമ്പത്തിക രംഗത്തെ തകര്‍ക്കുന്നതിലേക്ക് വഴിവെച്ചതെന്നാണ് വിലയിരുത്തല്‍.

SHARE