രണ്ടാം ഇന്നിംഗ്‌സിലും ഇന്ത്യന്‍ ആധിപത്യം

 

ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിനു മറുപടിയുമായി ഇറങ്ങിയ ശ്രീലങ്കയെ 183 റണ്‍സിന് പുറത്താക്കി ഇന്ത്യ രണ്ടാം ടെസ്റ്റിലും ആധിപത്യം നിലനിര്‍ത്തി. 439 റണ്‍സിന്റെ കൂറ്റന്‍ ലീഡ് ഒന്നാം ഇന്നിംഗ്‌സില്‍ നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. തുടര്‍ന്ന് ഡിക്ലയര്‍ ചെയ്തു ശ്രീലങ്കയെ ഫോളേ ചെയ്യാന്‍ അനുവദിക്കുകയായിരുന്നു. ഒടുവിലെ വിവരമനുസരിച്ച് രണ്ടാം ഇന്നിംഗ്‌സില്‍ ലങ്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 142 റണ്‍സാണ് എടുത്തത്.

അഞ്ചു വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്ര അശ്വിനാണ് ശ്രീലങ്കന്‍ ബാറ്റ്‌സ്മാന്‍മാരെ പുറത്താക്കിയത്.51 റണ്‍സെടുത്ത നിരോഷന്‍ ഡിക്കവില്ല ലങ്കയുടെ ടോപ് സ്‌കോററായി.

SHARE