ന്യൂഡല്‍ഹി: ഇന്ത്യന്‍ കോവിഡ് വാക്സിന് ഓഗസ്റ്റ് 15ന് പുറത്തിറക്കാന്‍ ഐ.സി.എം.ആര് തയാറെടുക്കുന്നു.കോവാക്സിന് പരീക്ഷണം വേഗത്തിലാക്കാന്‍ ഭാരത് ബയോടെക് ഇന്‍ര്‍നാഷണല്‍ ലിമിറ്റഡിന് ഐ.സി.എം.ആര് നിര്‍ദേശം നല്കി. എന്നാല്‍ വാക്സിന് പുറത്തിറക്കുന്നത് ക്ലിനിക്കല്‍ ട്രയലുകളുടെ പരീക്ഷണവിജയത്തെ ആശ്രയിച്ചിരിക്കുമെന്നും ഐസിഎംആര്‍ അറിയിച്ചിട്ടുണ്ട്.
അതേസമയം രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരകുയാണ്. പ്രതിദിന രോഗികളുടെ എണ്ണം ഇന്നലെ ആദ്യമായി ഇരുപതിനായിരം കടന്നു. 20903 പേര്‍ക്കാണ് ഇന്നലെ മാത്രം കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികള്‍ 6,25,544മായി ഉയര്‍ന്നു. ഇന്നലെ മാത്രം കോവിഡ് മരണം 379 ആണ് . കോവിഡ് അതിവേഗം പടരുന്നതിനിടെ കാബിനറ്റ് സെക്രട്ടറി സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു.