ഏഷ്യാ കപ്പ്; ബംഗ്ലാദേശിനെ തകര്‍ത്ത് ഇന്ത്യക്ക് അണ്ടര്‍ 19 കിരീടം

ബാറ്റിംങില്‍ തകര്‍ന്നിട്ടും ബംഗ്ലാദേശിനെ ബൗളിംങില്‍ എറിഞ്ഞിട്ട് ഇന്ത്യ അണ്ടര്‍ 19 ഏഷ്യാ കപ്പ് കിരീടത്തില്‍ മുത്തമിട്ടു. അഞ്ച് റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യന്‍ ഇന്നിംഗ്‌സ് 106 റണ്‍സിന് അവസാനിച്ചിരുന്നു. ഇന്ത്യക്ക് വേണ്ടി മൂന്ന് ബാറ്റസ്മാന്‍മാര്‍ക്ക് മാത്രമാണ് രണ്ടക്കം കടക്കാന്‍ സാധിച്ചത്. 37 റണ്‍സ് എടുത്ത കരണ്‍ ലാലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ബംഗ്ലാദേശിന് വേണ്ടി ഷമീം ഹുസൈനും മിത്രുജ്ഞയ് ചൗധരിയും മൂന്ന് വിക്കറ്റ് വീതം നേടിയപ്പോള്‍ തന്‍സീം ഹസ്സനും ഷഹീന്‍ അലാമും ഓരോ വിക്കറ്റും നേടി.

https://twitter.com/teamindiasports/status/1172823812968071169

ഇന്ത്യക്ക് വേണ്ടി അതര്‍വ അന്‍കേല്‍ക്കര്‍ അഞ്ചും അകാശ് സിംങ് മൂന്നും വിദ്യാദര്‍ പാട്ടീലും സുശാന്ത് ശര്‍മ്മയും ഓരോ വിക്കറ്റ് വീതം നേടി. ക്യാപ്റ്റന്‍ അക്ബര്‍ അലിയാണ് ബംഗ്ലാദേശ് നിരയിലെ ടോപ് സ്‌കോറര്‍.

SHARE