മൂന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ഉജ്ജ്വല ജയം

ന്യൂവാണ്ടറേഴ്‌സ് : ദക്ഷിണാഫ്രിക്കെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യക്ക് ഉജ്ജ്വല ജയം. 63 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്. മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ആദ്യ രണ്ടു കളികള്‍ തോറ്റ ഇന്ത്യക്ക് വിജയം ആശ്വാസമായി. ദക്ഷിണാഫ്രിക്കയുടെ വാലറ്റത്തെ എറിഞ്ഞിട്ട മുഹമ്മദ് ഷെമിയുടെ പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്.

ഒരു അവസരത്തില്‍ ഹാഷിം അംലയും ഡീന്‍ എല്‍ഗറും അര്‍ധ സെഞ്ച്വറിയുമായി നിലയുറപ്പിച്ചതോടെ ഇന്ത്യ തോല്‍വി മണത്തു. എന്നാല്‍ 52 റണ്‍സില്‍ നില്‍ക്കെ ഹാഷിം അംലയെ ഹര്‍ദ്ദിക് പാണ്ഡ്യയുടെ കൈക്കളിലെത്തിച്ച് ഇഷാന്ത് ശര്‍മ ഇന്ത്യയെ കളിയിലേക്ക് മടക്കിക്കൊണ്ടു വന്നു. രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 119 റണ്‍സാണ് ഇരുവരും ആതിഥേയരുടെ സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തത്. പിന്നീട് എത്തിയ ബാറ്റ്‌സ്മാന്‍മാര്‍ ഓരോരുത്തരായി വേഗത്തില്‍ കൂട്ടാരം കയറുന്ന കാഴ്ചയാണ് ന്യൂവാണ്ടറേഴ്‌സില്‍ കണാനിടയായത്.

 

എ ബി ഡിവില്ലിയേഴ്‌സ് (6), ഫാഫ് ഡു പ്ലെസിസ് (2), ക്വിന്റണ്‍ ഡി കോക്ക് (0) വെര്‍ണന്‍ ഫിലാന്‍ഡര്‍ (10), പെഹ്‌ലുക്വായോ (0), റബാഡ (0),മോണി മോര്‍ക്കല്‍ (0), എന്‍ഗിഡി (4) എന്നിവരെ ഇന്ത്യന്‍ ബൗളര്‍ വേഗത്തില്‍ മടക്കിയതോടെ വിജയം സന്ദര്‍ശകര്‍
സ്വന്തമാക്കുകയായിരുന്നു. ഇന്ത്യക്കായി മുഹമ്മദ് ഷെമി അഞ്ചു വിക്കറ്റു നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കായ് 86 റണ്‍സുമായി ഡീന്‍ എല്‍ഗര്‍ പുറത്താകാതെ നിന്നു.

SHARE