അഞ്ചിലും പൊട്ടി ന്യൂസിലാന്റ്

ന്യൂസിലാന്റിനെതിരായ ട്വന്റി-20 പരമ്പര തൂത്തുവാരി ഇന്ത്യ. അഞ്ച് മത്സരങ്ങളുണ്ടായിരുന്ന പരമ്പരയില്‍ ഒരു മത്സരത്തില്‍ പോലും ആതിഥേയര്‍ക്ക് വിജയിക്കാനായില്ല. ഇന്ന് നടന്ന മത്സരത്തില്‍ ഏഴ് റണ്‍സിനാണ് ഇന്ത്യയുടെ വിജയം. ക്യാപ്റ്റന്‍ വിരാട് കോലി ഇല്ലാതെയാണ് ടീം ഇന്ത്യ ഇറങ്ങിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ മലയാളി താരം സഞ്ജു സാംസന്റെ വിക്കറ്റ് നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റ് കൂട്ടുക്കെട്ടില്‍ രോഹിത്തും രാഹുലും ചേര്‍ന്ന് മിക്കച്ച സ്‌കോറിലേക്ക് നയിച്ചു. രാഹുല്‍ പുറത്തായെങ്കിലും രോഹിത്ത് തകര്‍ത്തടിച്ചു. എന്നാല്‍ പരിക്ക് കാരണം രോഹിത്ത് ക്രീസ് വിട്ടതിന് ശേഷം സ്‌കോര്‍ റേറ്റിങ് കുറഞ്ഞു. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സാണ് ഇന്ത്യ നേടിയത്.

മറുപടി ബാറ്റിങിനിറങ്ങിയ ന്യൂസിലാന്റിന് 17 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ നഷ്ടമായത് മൂന്ന് വിക്കറ്റുകളായിരുന്നു. എന്നാല്‍ നാലാം വിക്കറ്റില്‍ മികച്ച കൂട്ടുകെട്ടാണ് റോസ് ടെയ്‌ലറും ടിം സെയ്‌ഫെര്‍ട്ടും ചേര്‍ന്ന് ഉണ്ടാക്കിയത്. എന്നാല്‍ ടിം സെയ്‌ഫേര്‍ട്ടിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി സൈനി ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ച് കൊണ്ടുവന്നു. അവസാന ഓവറുകളില്‍ ന്യൂസിലാന്റിനെ പിടികൂടുന്ന ഭൂതം ഈ മത്സരത്തിലും പിടികൂടുകയായിരന്നു. ജസ്പ്രീത് ബുംറയാണ് മാന്‍ ഓഫ് ദിമാച്ച് . ലോകേഷ് രാഹുലാണ് പരമ്പരയിലെ താരം.

SHARE