അഞ്ചാം ട്വന്റി-20യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

ന്യൂസിലാന്റിനെതിരായ ട്വന്റി-20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. ക്യാപ്റ്റന്‍ വിരാട് കോലിക്ക് മത്സരത്തില്‍ വിശ്രമം അനുവദിച്ചിട്ടുണ്ട്. രോഹിത് ശര്‍മ്മയാണ് ഇന്ത്യന്‍ ടീമിനെ നയിക്കുക. കോലിക്ക് പകരം രോഹിത് ടീമില്‍ തിരിച്ചെത്തിയതൊഴിച്ചാല്‍ മറ്റ് മാറ്റങ്ങളൊന്നും ടീമിലില്ല.

കഴിഞ്ഞ നാല് മത്സരങ്ങളിലും തോല്‍വി രുചിക്കേണ്ടി വന്ന ന്യൂസിലാന്റ് ആശ്വാസജയത്തിനിറങ്ങുമ്പോള്‍ പരമ്പര തൂത്തുവാരുകയാണ് ഇന്ത്യയുടെ ലക്ഷ്യം.

ഇന്ത്യ : ലോകേഷ് രാഹുല്‍ , സഞ്ജു സാംസണ്‍, രോഹിത് ശര്‍മ ,ശ്രേയസ് അയ്യര്‍, മനീഷ് പാണ്ഡെ, ശിവം ഡ്യൂബെ, വാഷിംഗ്ടണ്‍ സുന്ദര്‍, ഷാര്‍ദുല്‍ താക്കൂര്‍, നവദീപ് സൈനി, യുശ്വേന്ദ്ര ചഹാല്‍, ജസ്പ്രീത് ബുംറ

ന്യൂസിലാന്റ് : മാര്‍ട്ടിന്‍ ഗുപ്റ്റില്‍, കോളിന്‍ മണ്‍റോ, ടിം സീഫെര്‍ട്ട് , റോസ് ടെയ്‌ലര്‍, ടോം ബ്രൂസ്, ഡാരില്‍ മിച്ചല്‍, മിച്ചല്‍ സാന്റ്‌നര്‍, സ്‌കോട്ട് കുഗ്ഗെലിജന്‍, ടിം സൗത്തി , ഇഷ് സോധി, ഹാമിഷ് ബെന്നറ്റ്

SHARE