അണ്ടര്‍ 18 സാഫ് കപ്പ്; മാലിയെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

നേപ്പാളിലെ കാഠ്മണ്ഡുവില്‍ അരങ്ങേറുന്ന അണ്ടര്‍ 18 സാഫ് ചാമ്പ്യന്‍ഷിപ്പിന്റെ രണ്ടാം സെമിയില്‍ മാലിദ്വീപിനെ 4-0ന് പരാജയപ്പെടുത്തി ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചു. ഇന്ത്യക്ക് വേണ്ടി നരേന്ദര്‍ ഗഹ്‌ലോട്ട് ഏഴാം മിനിറ്റില്‍ തന്നെ ആദ്യ ഗോള്‍ നേടി, മുഹമ്മദ് റാഫി, മന്‍വീര്‍ സിംഗ് , നിന്തോയിംഗന്‍ബ മീറ്റെ, എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്.

ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ബംഗ്ലാദേശാണ് ഇന്ത്യയുടെ എതിരാളി. സെമി ഫൈനലില്‍ ബംഗ്ലാദേശ്‌ ഭൂട്ടാനെ 4- 0നാണ് പരാജയപ്പെടുത്തിയത്. മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തില്‍ ഭൂട്ടാനും മാലിദ്വീപും മത്സരിക്കും.