സൂപ്പര്‍ ഓവറില്‍ ന്യൂസിലാന്റിനെ തോല്‍പ്പിച്ച് ഇന്ത്യക്ക് പരമ്പര. സൂപ്പര്‍ ഓവറില്‍ ന്യൂസീലന്‍ഡ് ഉയര്‍ത്തിയ 18 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മറികടന്നു. രോഹിത് ശര്‍മ്മയും കെ.എല്‍ രാഹുലുമാണ് സൂപ്പര്‍ ഓവറില്‍ ഇന്ത്യക്കായി ബാറ്റിങ്ങിനിറങ്ങിയത്. ടിം സൗത്തി ആയിരുന്നു കിവീസ് ബൗളര്‍. അവസാന രണ്ട് പന്തില്‍ പത്ത് റണ്‍സ് വിജയിക്കാന്‍ വേണ്ടിയിരുന്ന ഇന്ത്യയെ രക്ഷിച്ചത് രോഹിത് ശര്‍മ്മയാണ്. അഞ്ചും ആറും പന്തില്‍ രോഹിത് സിക്സ് അടിച്ചു.
ന്യൂസീലന്‍ഡിനായി കെയ്ന്‍ വില്ല്യംസണും മാര്ട്ടിന് ഗപ്റ്റിലും സൂപ്പര്‍ ഓവറില്‍ ബാറ്റിങ്ങിനിറങ്ങി. ജസ്പ്രീത് ബുംറ ആയിരുന്നു ബൗളര്‍. ഇരുവരും ചേര്‍ന്ന് ആറു പന്തില്‍ 17 റണ്‍സ് അടിച്ചു. അവസാന ഓവറില്‍ ഒമ്പത് റണ്‍സ് വിജയിക്കാന്‍ വേണ്ടിയിരുന്ന ന്യൂസീലന്‍ഡിനെ മുഹമ്മദ് ഷമി പിടിച്ചുകെട്ടുകയായിരുന്നു.നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 179റണ്‍സെടുത്തു. മറുപടി ബാറ്റിങിനിറങ്ങിയ ന്യൂസിലാന്റ് ക്യാപ്റ്റന്‍ വില്ല്യംസണ് 95 റണ്‍സ് മികവിലാണ് 179 ലെത്തിയത്.