ഇന്ത്യ-വിന്‍ഡീസ് മത്സരക്രമം പ്രഖ്യാപിച്ചു; അഞ്ചാം ഏകദിനം നവംബര്‍ ഒന്നിന് തിരുവനന്തപുരത്ത്

ന്യൂഡല്‍ഹി: വെസ്റ്റ് ഇന്‍ഡീസിന്റെ ഇന്ത്യ പര്യടനത്തിലെ മത്സരക്രമം ബി.സി.സി.ഐ പ്രഖ്യാപിച്ചു. രണ്ട് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി-20 മത്സരങ്ങളും ഉള്‍പ്പെടുന്ന പരമ്പര ഒക്ടോബര്‍ നാലിന് ആരംഭിച്ച് നവംബര്‍ 11ന് അവസാനിക്കും.

ഏകദിന പരമ്പരയിലെ അഞ്ചാം മത്സരം കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടക്കും. കൊച്ചിയില്‍ കളി നടത്താനുള്ള നീക്കങ്ങളുടെ പേരില്‍ ഏറെ നാളത്തെ അനിശ്ചിതത്വത്തിന് ശേഷമാണ് കളി തിരുവനന്തപുരത്ത് നടത്താന്‍ തീരുമാനിച്ചത്.

കൊച്ചി കലൂര്‍ സ്റ്റേഡിയത്തിലെ രാജ്യാന്തര ഫുട്‌ബോള്‍ മൈതാനം കുത്തിപ്പൊളിച്ച് ക്രിക്കറ്റ് പിച്ചൊരുക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധമുയര്‍ന്നതോടെ ബി.സി.സി.ഐ ഇടപെടുകയായിരുന്നു. സര്‍ക്കാറും മത്സരം തിരുവനന്തപുരത്ത് നടത്താമെന്ന് നിലപാടെടുത്തതോടെ കെ.സി.എ വഴങ്ങുകയായിരുന്നു.

SHARE