ഇന്ത്യക്ക് 316 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യ-വിന്‍ഡീസ് മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 316 റണ്‍സ് വിജയലക്ഷ്യം. നിക്കേളാസ് പുരാന്റെയും ക്യാപ്റ്റന്‍ കെറോണ്‍ പൊള്ളാര്‍ഡിന്റെയും ബാറ്റിങിന്റെ മികവിലാണ് വിന്‍ഡീസ് മികച്ച സ്‌കോര്‍ കെട്ടിപടുത്തത്.

പതുക്കെ ഇന്നിംഗ്‌സ് ആരംഭിച്ച വിന്‍ഡീസിന് 21 റണ്‍സ് എടുത്ത എവിന്‍ ലൂവീസിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. പിന്നീട് ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെട്ടങ്കിലും മികച്ച സ്‌കോറിലേക്ക് സംഭാവന നല്‍കിയിട്ടാണ് എല്ലാ ബാറ്റ്‌സ്മാന്‍മാരും കൂടാരം കയറിയത്. ഇന്ത്യക്ക് വേണ്ടി ആദ്യ ഏകദിനത്തിനിറങ്ങിയ സവ്ദീപ് സൈനി രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ശര്‍ദൂല്‍ ഠാക്കൂര്‍,മുഹമ്മദ് ഷമി,രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

SHARE