മൂന്നാം ഏകദിനം; ടോസ് നേടിയ ഇന്ത്യ വിന്‍ഡീസിനെ ബാറ്റിങിനയച്ചു

ഇന്ത്യ- വിന്‍ഡീസ് മൂന്നാം ഏകദിനത്തില്‍ ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോലി ആദ്യം ഫീല്‍ഡ് ചെയ്യാന്‍ തീരുമാനിച്ചു. കട്ടക്കിലാണ് മത്സരം. രണ്ടാം ഏകദിനം കളിച്ച ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. പരിക്ക് കാരണം ദീപക് ചാഹര്‍ കളിക്കുന്നില്ല. പകരം പേസര്‍ നവദീപ് സെയ്‌നിയെയാണ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. സെയ്‌നിയുടെ ആദ്യ ഏകദിന മത്സരമാണിത്. വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ മാറ്റങ്ങളൊന്നുമില്ല.

പരമ്പര നിലവില്‍ 1-1 എന്ന നിലയില്‍ സമനിലയിലാണ്. അതിനാല്‍ മത്സരം ഇരുടീമുകള്‍ക്കും നിര്‍ണായകമാണ്. കട്ടക്കിലെ റണ്ണൊഴുകുന്ന പിച്ചില്‍ ബാറ്റ്‌സ്മാന്‍മാരുടെ പോരാട്ടമായിരിക്കും നടക്കുകയെന്നാണ് സൂചന.

SHARE