ആദ്യ ട്വന്റി20; ഇന്ത്യക്ക് 208 റണ്‍സ് വിജയലക്ഷ്യം

ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യമത്സരത്തില്‍ വെസ്റ്റിന്‍ഡീസിന് മികച്ച സ്‌കോര്‍.അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ വിന്‍ഡീസ് 207 റണ്‍സ് എടുത്തു. 17 പന്തില്‍ നിന്ന് 40 റണ്‍സടിച്ച എവിന്‍ ലൂയിസാണ് സന്ദര്‍ശകര്‍ക്ക് മികച്ച തുടക്കം സമ്മാനിച്ചത്.

പിന്നീടെത്തിയ ഹെത്ത്‌മെയറും ക്യാപ്റ്റന്‍ പൊളാര്‍ഡും ബ്രണ്ടന്‍ കിംഗും ചേര്‍ന്ന് ടീമിനെ ഇരുനൂറ് കടത്തി. ഇന്ത്യക്ക് വേണ്ടി ചഹാല്‍ രണ്ടും വാഷിംഗ്ട്ടണ്‍ സുന്ദര്‍,ദീപക്ക് ചഹര്‍,ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. മലയാളി താരം സഞ്ജു സാംസണ്‍ ഇന്നും ടീമില്‍ ഇടം പിടിച്ചില്ല.

SHARE