തിരിച്ച് വരാനൊരുങ്ങി ഇന്ത്യ;പരമ്പര നേടാനൊരുങ്ങി വിന്‍ഡീസും

ഇന്ത്യ- വിന്‍ഡീസ് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് വിശാഖപട്ടണത്ത് നടക്കും. ആദ്യ മത്സരത്തിലേറ്റ പരാജയത്തില്‍ നിന്ന് ഇന്ത്യക്ക് ഇന്ന് ഉയര്‍ത്തെഴുന്നേല്‍ക്കണം. അതേസമയം തുടര്‍ച്ചയായ ഒമ്പത് പരമ്പരകളിലെ തോല്‍വികള്‍ക്ക് ശേഷം ഇന്ത്യക്കെതിരെ പരമ്പര നേടാനുള്ള ഒരുക്കത്തിലാണ് വിന്‍ഡീസ്്. വിശാഖപട്ടണത്ത് രാത്രിയും പകലുമായാണ്് മത്സരം. ഓപ്പണിങില്‍ രോഹിത് ശര്‍മക്ക് താളം കണ്ടെത്താനാകാത്തതും ബൗളിങില്‍ ഷമിക്ക് പങ്കാളിയായി ഭുവനേശ്വരും ബുംറയും ഇല്ലാത്തതുമാണ് തലവേദന. മറുവശത്ത് വ്യക്തിഗത പ്രകടന മികവിനെയാകും വിന്‍ഡീസ് ആശ്രയിക്കുക.

2006 ലായിരുന്നു ഇന്ത്യക്ക് അവസാനമായി വിന്‍ഡീസിനോട് ഒരു ഏകദിന പരമ്പര നഷ്ടമായത്. അതിന് ശേഷം നടന്ന ഒമ്പത് പരമ്പരകളിലും ജയം ഇന്ത്യക്കായിരുന്നു. എന്നാല്‍ തോറ്റാല്‍ നാട്ടില്‍ തുടര്‍ച്ചയായി രണ്ട് ഏകദിന പരമ്പര തോറ്റു എന്ന നാണക്കേടും ഇന്ത്യക്ക് രുചിക്കേണ്ടി വരും. ആസ്ത്രലിയക്കെതിരെയുള്ള പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളിലും ഇന്ത്യ തോറ്റിരുന്നു.

SHARE